'അയ്യപ്പാ... ഈ ആത്മാവിന് കൂട്ടായിരിക്കണേ' ചാണ്ടി ഉമ്മനെ പരിഹസിച്ച് ബെന്യാമിന്‍

ചാണ്ടി ഉമ്മന്‍ ശബരിമല അയ്യപ്പന്‍റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയതിന് പിന്നാലെയാണ് ബെന്യാമിന്‍ പരിഹാസവുമായി രംഗത്തെത്തിയത്

Update: 2021-05-01 08:32 GMT
Advertising

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ പരിഹസിച്ച് എഴുത്ത് കാരന്‍ ബെന്യാമിന്‍. ചാണ്ടി ഉമ്മന്‍ ശബരിമല അയ്യപ്പന്‍റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയതിന് പിന്നാലെയാണ് ബെന്യാമിന്‍ പരിഹാസവുമായി രംഗത്തെത്തിയത്. 'സർവ്വ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം. അയ്യപ്പാ. ഈ ആത്മാവിന് കൂട്ടായിരിക്കണേ' എന്ന അടിക്കുറിപ്പോടെയാണ് ബെന്യാമിന്‍ ചാണ്ടി ഉമ്മന്‍റെ പ്രൊഫൈല്‍ ചിത്രത്തിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

സർവ്വ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം. അയ്യപ്പാ. ഈ ആത്മാവിന് കൂട്ടായിരിക്കണേ 😜😜

Posted by Benyamin on Friday, April 30, 2021

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലെ മുഖചിത്രം മാറ്റിയത്. ഇതിന് മുമ്പ് തന്നെ ചാണ്ടി ഉമ്മന്‍റെ കവര്‍ ചിത്രം ശബരിമല ആയിരുന്നു.



Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News