മൊട്ട... രണ്ടല്ല നാലെണ്ണം കഴിഞ്ഞ ഞായറാഴ്ച ഇതേ സമയത്ത് കിട്ടിയതാണ്-ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി ബെന്യാമിൻ

സാഹിത്യമോഷണത്തെക്കുറിച്ചുള്ള ആരോപണത്തിൽ ഇതുവരെ ബെന്യാമിൻ നേരിട്ട് പ്രതികരിച്ചിട്ടില്ല.

Update: 2021-05-09 11:04 GMT
Editor : Nidhin | By : Web Desk
Advertising

മലയാള സാഹിത്യകാരൻ ബെന്യാമിനെതിരേ അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ ആടുജീവിതം കോപ്പിയടിച്ചതാണെന്ന ആരോപണങ്ങൾക്ക് അദ്ദേഹത്തിന്റെ പരോക്ഷ മറുപടി. ഫേസ്ബുക്കിലാണ് ബെന്യാമിന്‍റെ പ്രതികരണം.

മൊട്ട... രണ്ടല്ല നാലെണ്ണം.. കഴിഞ്ഞ ഞായറാഴ്ച ഇതേ സമയത്ത് കിട്ടിയതാണ്. കുരുമുളക് പുരട്ടി ഇന്നങ്ങ് പൊരിച്ചു. നല്ല എരിവ് ഉണ്ടാവും. കുരു പൊട്ടലിന് വളരെ നല്ലതാണ്.. എന്നതാണ് ബെന്യാമിന്‍റെ പോസ്റ്റ്. കൂടെ മുട്ടയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ബെന്യാമിന്‍റെ ആടുജീവിതം സഞ്ചാരിയും ഗ്രന്ഥകാരനും പാകിസ്താന്‍റെ മുൻ യുഎൻ അംബാസഡറുമായ മുഹമ്മദ് അസദിന്‍റെ 'ദ റോഡ് ടു മെക്ക'യുടെ പകർപ്പാണ് എന്ന് ആരോപണം ഉയർന്നിരുന്നു.

ബിജെപി അനുകൂല പ്രൊഫൈലുകളാണ് അത് കാര്യമായി ഏറ്റെടുത്തത്. അതിന് മറുപടിയെന്നോണമാണ് ഇന്നത്തെ പോസ്റ്റിനെ സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച കിട്ടിയ മൊട്ട-എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കഴിഞ്ഞ ഞായറാഴ്ച പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ കേരളത്തിൽ ബിജെപിക്ക് സീറ്റൊന്നും ലഭിക്കാത്തതിനെ ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തൽ. അതേസമയം തന്‍റെ സാഹിത്യമോഷണത്തെക്കുറിച്ചുള്ള ആരോപണത്തിൽ ഇതുവരെ ബെന്യാമിൻ നേരിട്ട് പ്രതികരിച്ചിട്ടില്ല.

മൊട്ട... രണ്ടല്ല നാലെണ്ണം.. കഴിഞ്ഞ ഞായറാഴ്ച ഇതേ സമയത്ത് കിട്ടിയതാണ്. കുരുമുളക് പുരട്ടി ഇന്നങ്ങ് പൊരിച്ചു. നല്ല എരിവ് ഉണ്ടാവും. കുരു പൊട്ടലിന് വളരെ നല്ലതാണ്..

Posted by Benyamin on Sunday, 9 May 2021

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News