'ഗുരുമൂര്‍ത്തിയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമല്ല': വേളാങ്കണ്ണി പള്ളി മുരുക ക്ഷേത്രമാണെന്ന വാദത്തിന് പിന്തുണയുമായി ഭാര്‍ഗവ റാം

''ശൂരപദ്മാസുരനെ വധിക്കാനുള്ള വേൽ അനുഗ്രഹിച്ചു നൽകിയ ദേവീസങ്കൽപത്തിൽ ഉണ്ടായിരുന്ന ആരാധനാലയം പോർച്ചുഗീസ് ഇടപെടലിൽ ആണ് ഇല്ലാതാക്കപ്പെട്ടതത്രെ''

Update: 2026-10-27 05:07 GMT

തിരുവനന്തപുരം: വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രമായിരുന്നുവെന്ന വിദ്യാസാഗർ ഗുരുമൂർത്തിയുടെ വാദത്തെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവ റാം. വിദ്യാസാഗർ ഗുരുമൂർത്തി മുന്നോട്ടുവെച്ച വാദങ്ങൾ അടിസ്ഥാനരഹിതമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഭാർഗവ റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിഷയത്തിൽ ചരിത്രകാരന്മാരെ അണി നിരത്തി കൊണ്ടുള്ള ഒരു ഒരു തുറന്ന സംവാദമോ സെമിനാറോ സംഘടിപ്പിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു.

'വേലാർന്നകന്നിയും സിക്കൽ ശിങ്കാരവേലൻ ക്ഷേത്രവും' എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റിൽ തമിഴ്‌നാട്ടിലെ സിക്കൽ ശിങ്കാരവേലൻ ക്ഷേത്രവും വേളാങ്കണ്ണിയും തമ്മിലുള്ള  ബന്ധത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു.

Advertising
Advertising

'സമീപകാലം വരെയും സിക്കൽ ശിങ്കാരവേല ക്ഷേത്രത്തിലേക്ക് പള്ളി പരിസരത്ത് നിന്നും വേൽ എഴുന്നള്ളിപ്പ് ഉണ്ടായിരുന്നു. ശൂരപദ്മാസുരനെ വധിക്കാനുള്ള വേൽ അനുഗ്രഹിച്ചു നൽകിയ ദേവീസങ്കൽപത്തിൽ ഉണ്ടായിരുന്ന ആരാധനാലയം പോർച്ചുഗീസ് ഇടപെടലിൽ ആണ് ഇല്ലാതാക്കപ്പെട്ടതത്രെ. പ്രസ്തുത ദേവീക്ഷേത്രം മത്സ്യതൊഴിലാളി സമുദായങ്ങളുടെ പരിപാലനത്തിൽ ആയിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. സമാനമായി കേരളത്തിലും മുന്നൂറ്റിക്കാരുടെയും അഞ്ഞൂറ്റിക്കാരുടെയും എഴുനൂറ്റികാരുടെയും തീരദേശത്തെ ദേവീ ക്ഷേത്രങ്ങൾ ഇല്ലാതായി പോയിട്ടുണ്ട്. തുമ്പോളി ദേവീ ക്ഷേത്രം, കൊക്കോതമംഗലം ദേവീ ക്ഷേത്രം തുടങ്ങിയവ ഉദാഹരണങ്ങളാണ്. കൊക്കോതമംഗലം എന്ന പേര് തന്നെ മാറ്റി കൊക്കമംഗലം ആയ സ്ഥിതിയിൽ ആണിന്ന്. ആ പേര് മാറ്റം അത്ര നിഷ്കളങ്കമല്ലല്ലോ'-ഫേസ്ബുക്ക് പോസ്റ്റില്‍ ഭാര്‍ഗവ റാം പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വേലാർന്നകന്നിയും സിക്കൽ ശിങ്കാരവേലൻ ക്ഷേത്രവും

വേളാങ്കണ്ണിയെ കുറിച്ചു പരാമർശം നടത്തി എന്നതിൻ്റെ പേരിൽ സർവമതേതരൻമാരും ശ്രീ വിദ്യാസാഗർ ഗുരുമൂർത്തിയെ ക്രൂശിക്കാൻ ഇറങ്ങിയിരിക്കുകയാണല്ലോ. 2013 ലാണെന്ന് തോന്നുന്നു, വേലാർന്നകന്നിയും സിക്കൽ ശിങ്കാരവേലൻ ക്ഷേത്രവും സംബന്ധിച്ച് ഒരു ലേഖനം ഞാൻ എൻ്റെ FB അക്കൗണ്ടിൽ പോസ്റ്റിയിരുന്നു.

അക്കൗണ്ടുകൾ മെർജ് ചെയ്ത് പേജ് ആക്കിയപ്പോൾ നഷ്ടപ്പെട്ട ലേഖനങ്ങളുടെ കൂട്ടത്തിൽ അതും പോയ്പ്പോയി. പിന്നീട് അത് വേറെ എവിടെ നിന്നോ കോപ്പി ചെയ്ത് എനിക്ക് ആരോ അയച്ചു തന്നു എങ്കിലും ഇപ്പോ അതെൻ്റെ കൈവശം ഇല്ല. സമൂഹമാധ്യമങ്ങളിൽ എവിടെയെങ്കിലും കറങ്ങി തിരിയുന്നുണ്ടാവാം.

ഹിന്ദു ഐക്യവേദിയുടെ പത്താം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുമ്പോൾ അതിൻ്റെ ജനറൽ കൺവീനർ ആയിരുന്നു ഞാൻ. സമ്മേളനത്തിൻ്റെ ഭാഗമായി മുന്നോടിയായി നിരവധി സെമിനാറുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. അതിലൊരു സെമിനാർ "ദൈവസഹായം പിള്ള"യെ കുറിച്ചുള്ളതായിരുന്നു. വിഷയം അവതരിപ്പിച്ചത് തമിഴ് സ്വദേശിയായ ചരിത്രകാരൻ ശ്രീ. ഗൗതം രാമകൃഷ്ണ ആയിരുന്നു.

അദ്ദേഹവുമായി ദീർഘനേരം സൗഹൃദസംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നിനിടയിലാണ്, അദ്ദേഹത്തിൻ്റെ വിശദീകരണം വേലാർന്ന കന്നിയിലേക്ക് പോയത്. അതിൽ പിന്നീട് ഞാൻ വേളാങ്കണ്ണിയിൽ നേരിട്ട് പോകുകയും പഴയ തലമുറയിൽ പെട്ട പലരോടും സംസാരിക്കുകയും ചെയ്തു. അവർ പറഞ്ഞതനുസരിച്ച് ആണെങ്കിൽ, ആ സമീപ കാലം വരെയും സിക്കൽ ശിങ്കാരവേല ക്ഷേത്രത്തിലേക്ക് പള്ളി പരിസരത്ത് നിന്നും വേൽ എഴുന്നള്ളിപ്പ് ഉണ്ടായിരുന്നു. ശൂരപദ്മാസുരനെ വധിക്കാനുള്ള വേൽ അനുഗ്രഹിച്ചു നൽകിയ ദേവീസങ്കൽപത്തിൽ ഉണ്ടായിരുന്ന ആരാധനാലയം പോർട്ടുഗീസ് ഇടപെടലിൽ ആണ് ഇല്ലാതാക്കപ്പെട്ടതത്രെ.

പ്രസ്തുത ദേവീക്ഷേത്രം മത്സ്യതൊഴിലാളി സമുദായങ്ങളുടെ പരിപാലനത്തിൽ ആയിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. സമാനമായി കേരളത്തിലും മുന്നൂറ്റിക്കാരുടെയും അഞ്ഞൂറ്റിക്കാരുടെയും എഴുനൂറ്റികാരുടെയും തീരദേശത്തെ ദേവീ ക്ഷേത്രങ്ങൾ ഇല്ലാതായി പോയിട്ടുണ്ട്. തുമ്പോളി ദേവീ ക്ഷേത്രം, കൊക്കോതമംഗലം ദേവീ ക്ഷേത്രം തുടങ്ങിയവ ഉദാഹരണങ്ങളാണ്. കൊക്കോതമംഗലം എന്ന പേര് തന്നെ മാറ്റി കൊക്കമംഗലം ആയ സ്ഥിതിയിൽ ആണിന്ന്. ആ പേര് മാറ്റം അത്ര നിഷ്കളങ്കമല്ലല്ലോ.  പറഞ്ഞു വന്നത്, ശ്രീ വിദ്യാസാഗർ ഗുരുമൂർത്തി പറഞ്ഞത് നിരാസ്പദമല്ല എന്നാണ്. പിന്നീട് ഞാൻ അന്വേഷിച്ചപ്പോൾ ശ്രീ ഗൗതം രാമകൃഷ്ണയും മറ്റു ചിലരും ഇതിൽ കുറച്ചു കൂടി പഠനം നടത്തിയതായി അറിഞ്ഞു. 

വേണമെങ്കിൽ നമുക്ക് ഈ വിഷയത്തിൽ ചരിത്രകാരന്മാരെ അണി നിരത്തി കൊണ്ടുള്ള ഒരു ഒരു തുറന്ന സംവാദമോ സെമിനാറോ സംഘടിപ്പിക്കാവുന്നതാണ്. സെൻസേഷണൽ ന്യൂസിനപ്പുറം ചരിത്രം വസ്തുനിഷ്ഠമായി ചർച്ച ചെയ്യപ്പെടട്ടെ.

- ഡോ: ഭാർഗവ റാം

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News