ഗതാഗതവകുപ്പിൽ നിന്ന് ബിജു പ്രഭാകറിനെ മാറ്റി; ഐ.എ.എസ് തലപ്പത്ത് അഴിച്ചുമാറ്റം

ബിജു പ്രഭാകറും മന്ത്രി ഗണേഷ് കുമാറും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു

Update: 2024-02-19 16:12 GMT

ബിജു പ്രഭാകര്‍

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് അഴിച്ചുമാറ്റം.ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റി.റോഡ് ,ജലഗതാഗതം വകുപ്പിൽ നിന്നാണ് മാറ്റിയത്. പകരം വ്യവസായ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അതെ സമയം റെയിൽവെ, മെട്രോ, ഏവിയേഷൻ എന്നിവയുടെ അധിക ചുമതല തുടരും.

റോഡ് ഗതാഗതത്തിൻ്റെ അധിക ചുമതല കെ.വാസുകിക്ക് നൽകി. ലേബർ കമ്മീഷണർ സ്ഥാനത്ത് നിന്ന് ലേബർ വകുപ്പ് സെക്രട്ടറിയായും വാസുകിക്ക് മാറ്റം. അർജൂൺ പാണ്ഡ്യനാണ് പുതിയ ലേബർ കമ്മീഷണർ. സൗരഭ് ജെയിനാണ് പുതിയ ഊർജ സെക്രട്ടറി.

പുതുതായി ചുമതലയേറ്റ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പദവിയിൽ നിന്ന് മാറ്റണമെന്ന് ബിജു പ്രഭാകർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മാറ്റം.അവധിയിലായിരുന്ന ബിജുപ്രഭാകർ ഇന്നാണ് തിരികെ എത്തിയത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News