സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

പാർട്ടിയിൽ തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്ന് ബിനോയ് വിശ്വം

Update: 2025-09-12 08:05 GMT
Editor : Lissy P | By : Web Desk

ആലപ്പുഴ:സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ വീണ്ടും തെരഞ്ഞെടുത്തു. പാർട്ടിയിൽ തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്ന്  ബിനോയ് വിശ്വം പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ പരാജയം പാർട്ടിക്കേറ്റ മുറിവാണ്.പാർട്ടി വോട്ട് ചോർന്നോയെന്ന് പരിശോധിക്കണം. ലോക്കപ്പ് മർദനത്തെ എതിർക്കുന്ന ശക്തമായ നിലപാട് സിപിഐ സ്വീകരിക്കും.വേദിയിലിരിക്കാൻ യോഗ്യത ഇല്ലാത്തതുകൊണ്ടാണ് കെ.ഇ ഇസ്മയിലിനെ വിളിക്കാതിരുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

അതേസമയം,  ബിനോയ് വിശ്വത്തിനെതിരെ പാർട്ടി സമ്മേളനത്തിൽ വിമർശനമുയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറി ഒരേ വിഷയത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വ്യത്യസ്ത അഭിപ്രായം പറയുന്നു. ബിനോയ് വിശ്വം ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റാണ്. ബിനോയ് വിശ്വം പറയുന്നത് പലപ്പോഴും മനസ്സിലാവുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. കണ്ണൂർ, കോട്ടയം ജില്ലകളിൽ നിന്നുള്ള കൗൺസിൽ പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News