ബിഎൽഒയുടെ ആത്മഹത്യ: 'ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷൻ'; രമേശ് ചെന്നിത്തല

'എസ്ഐആറിൻ്റെ പേരിൽ അമിത സമ്മർദമാണ് ബിഎൽഒമാർക്ക് നൽകുന്നത്'

Update: 2025-11-16 12:27 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | Special Arrangement

കൊച്ചി: കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് രമേശ് ചെന്നിത്തല. എസ്ഐആറിൻ്റെ പേരിൽ അമിത സമ്മർദമാണ് ബിഎൽഒമാർക്ക് നൽകുന്നതെന്നും ഇത്തരം നടപടികൾ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെന്നിത്തല പ്രതികരിച്ചു. പുതിയ അധ്യക്ഷൻ വന്നതിന് ശേഷം ബിജെപിയിൽ നടക്കുന്നത് അസാധാരണ സംഭവങ്ങളാണെന്നും ഇത്തരം സംഭവങ്ങൾ കൂടുതൽ നടക്കുന്നത് ബിജെപിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പതിനാറാം വയസ് മുതൽ ആർഎസ്എസിന്റെയും ബിജെപിയുടെയും സജീവ പ്രവർത്തകനായിരുന്ന ആനന്ദ് തമ്പി തദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പേരില്ലാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ആത്മഹത്യ ചെയ്തത ആനന്ദ് തമ്പിയുടെ ആത്മഹത്യാക്കുറിപ്പ് ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ്. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News