Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
എറണാകുളം: എറണാകുളം പറവൂർ പ്രിന്‍സിപ്പല്‍ സബ്കോടതിയില്‍ ബോംബ് ഭീഷണി. ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തുന്നു. രണ്ട് കോടതികളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.
രാവിലെ 11 മണിക്ക് കോടതിയുടെ മെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് പറവൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.