ഗ്രീന്‍ബെല്‍റ്റും ബഫർസോണുമില്ല; ബി.പി.സി.എല്‍ പ്രവർത്തിക്കുന്നത് നിയമങ്ങള്‍ പാലിക്കാതെ

ഭാരത് പെട്രോളിയം കോർപ്പറേഷന്‍ ലിമിറ്റഡിന്റെ ഒരു ഭാഗം സ്ഥിതിചെയ്യുന്നത് പൊതുറോഡിനോട് ചേർന്ന്

Update: 2022-04-30 01:41 GMT

ബിപിസിഎല്‍ കൊച്ചി റിഫൈനറി വർഷങ്ങളായി പ്രവർത്തിക്കുന്നത് നിയമങ്ങള്‍ പാലിക്കാതെ. എണ്ണ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ വേണ്ട ഗ്രീന്‍ ബെല്‍റ്റും ബഫർ സോണുമില്ലാത്തതാണ് പ്രധാന ചട്ടലംഘനം. കമ്പനി സ്ഥാപിച്ചതു മുതല്‍ ദുരിതത്തിലാണ് അമ്പലമുകളിലെ നാട്ടുകാര്‍.

1305 ഏക്കറിലാണ് പെട്രോളിയം കമ്പനി വ്യാപിച്ചുകിടക്കുത്. അതീവ സുരക്ഷ വേണ്ട സ്ഥലം കൂടിയാണിത്. എന്നാല്‍ ഭാരത് പെട്രോളിയം കോർപ്പറേഷന്‍ ലിമിറ്റഡിന്റെ ഒരു ഭാഗം സ്ഥിതിചെയ്യുന്നത് പൊതുറോഡിനോട് ചേർന്നാണ്. റോഡില്‍ നിന്ന് ഒരു കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരത്താണ് ഭീമന്‍ പെട്രോളിയം പൈപ്പുകള്‍. അതീവ സുരക്ഷ വേണ്ട കമ്പനി പൊതുമധ്യത്തില്‍ തുറസ്സായാണ് കിടക്കുന്നത്. റോഡിനും പെട്രോളിയം പൈപ്പുകള്‍ക്കുമിടയിലുള്ളത് ഒരു മതില്‍ മാത്രമാണ് ഉള്ളത്.

Advertising
Advertising

ക്രൂഡില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്കരിച്ചെടുക്കുന്ന ഇത്തരം കമ്പനികള്‍ മലിനീകരണ തോത് അനുസരിച്ച് റെഡ് കാറ്റഗറിയില്‍ പെടുന്നവയാണ്. രാജ്യത്തെ ചട്ടങ്ങള്‍ അനുസരിച്ച് ഈ സ്ഥാപനത്തിന് ചുറ്റും 500 മീറ്റർ വീതിയില്‍ ഇടതൂർന്ന മരങ്ങള്‍ വെച്ചുപിടിപ്പിച്ച ഗ്രീന്‍ബെല്‍റ്റ് വേണം. കൂടാതെ 50 മീറ്റർ ബഫർ സോണും. ബിപിസിഎല്ലിന് ഇതൊന്നുമില്ലെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ കണ്ടെത്തി രണ്ട് കോടി പിഴ വിധിച്ചതുമാണ്. എന്നിട്ടും കമ്പനിക്ക് യാതൊരു കുലുക്കമില്ല. മതില്‍കെട്ടിന് പുറത്തുള്ള സ്വകാര്യ ഭൂമിയിലെ മരങ്ങളാണ് ബിപിസിഎല്ലിന്റെ സങ്കല്‍പത്തിലെ ഗ്രീന്‍ബെല്‍റ്റ്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News