പുതുജീവൻ നൽകിയത് 7 പേര്‍ക്ക്; നേവിസിന്‍റെ ഓര്‍മകള്‍ക്ക് മരണമില്ല

മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് നേവിസിന്‍റെ അവയവങ്ങൾ ദാനം ചെയ്തത്.

Update: 2021-09-28 07:25 GMT
Advertising

അവയവ ദാനത്തിലൂടെ ഏഴ് പേർക്ക് പുതുജീവൻ നൽകിയ കോട്ടയം വടവകൂർ സ്വദേശി നേവിസ് സാജൻ മാത്യു ഇനി ഓർമ. നേവിസിന്‍റെ സംസ്കാര ചടങ്ങുകൾ കോട്ടയത്ത് നടക്കുകയാണ്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ വി എൻ വാസവനും വീണ ജോർജും പങ്കെടുത്തു. മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് നേവിസിന്‍റെ അവയവങ്ങൾ ദാനം ചെയ്തത്.

അവയവദാനത്തിലൂടെ അനശ്വരനാവുകയാണ് നേവിസ്. അണഞ്ഞു പോകുമായിരുന്ന ഏഴ് ജീവിതങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചം നൽകിയാണ് ഈ 25കാരൻ യാത്രയായത്. സർക്കാരിന്‍റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ ഹൃദയം, കരൾ, നേത്രപടലങ്ങൾ, കൈകൾ, വൃക്കകൾ എന്നിവയാണ് 7 പേർക്കായി ദാനം ചെയ്തത്. മറ്റുള്ളവർക്ക് മാതൃകയായ നേവിസിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നാടിന്റെ വിവിധ കോണുകളിൽ നിന്നും ആളുകൾ എത്തി.

ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ നേവിസിന്‍റെ രക്തത്തിൽ പഞ്ചസാരയുടെ അളവ് അപ്രതീക്ഷിതമായി താഴ്ന്നതോടെ അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് മസ്തിഷ്ക മരണവും സംഭവിച്ചു. ഇതോടെയാണ് അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News