പറവൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള അടിപിടി; ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു

ഈ മാസം 12ന് പറവൂർ ബസ് സ്റ്റാൻഡിൽ ആയിരുന്നു സംഭവം

Update: 2026-06-17 05:25 GMT

കൊച്ചി: എറണാകുളം പറവൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള അടിപിടിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. ഏഴിക്കര സ്വദേശി സിബിയാണ് മരിച്ചത്. ഈ മാസം 12ന് പറവൂർ ബസ് സ്റ്റാൻഡിൽ ആയിരുന്നു സംഭവം. ബസുകളുടെ സമയക്രമത്തെ ചൊല്ലിയായിരുന്നു തർക്കം. സംഭവത്തിൽ ചെറായി സ്വദേശി ആയുഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം അമരവിളയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു. അമരവിള ചെക്ക് പോസ്റ്റിന് സമീപം ഇന്ന് രാവിലെ 8.30നായിരുന്നു അപകടം . അമിത വേഗതയിൽ വന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത് . പരിക്കേറ്റ ബസ് യാത്രികരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്ട് പെരുവയലിൽ നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. സ്‌കൂൾ ബസിന് പിറകിൽ ഇടിച്ചാണ് പ്രൈവറ്റ് ബസിന് നിയന്ത്രണം നഷ്ടമായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News