തിരുവനന്തപുരത്ത് വിദേശ മലയാളിയുടെ ആറ് കോടിയുടെ ഭൂമി തട്ടിയെടുത്ത കേസ്; ഒളിവിലായിരുന്ന വ്യവസായി അനിൽ തമ്പി പിടിയിൽ

ചെന്നൈയിൽ നിന്നാണ് അനിലിനെ പിടികൂടിയത്

Update: 2025-10-26 04:13 GMT
Editor : ലിസി. പി | By : Web Desk

representative image

തിരുവനന്തുപുരം: തിരുവനന്തപുരത്ത് വിദേശ മലയാളിയുടെ ആറ് കോടിയുടെ ഭൂമി തട്ടിയെടുത്ത കേസിൽ വ്യവസായി അനിൽ തമ്പി പിടിയിൽ. ചെന്നൈയിൽ നിന്നാണ് അനിലിനെ പിടികൂടിയത്. പ്രതി മാസങ്ങളായി ഒളിവിലായിരുന്നു. കേസിൽ കോൺഗ്രസ് നേതാവ് മണികണ്ഠൻ അടക്കം മൂന്നുപേർ നേരത്തെ അറസ്റ്റിലായിരുന്നു. മണികണ്ഠനായിരുന്നു വ്യാജരേഖ ചമച്ച് നല്‍കിയതെന്നാണ് പൊലീസ് പറയുന്നു.

ഡോറ അസ്റിയ എന്ന വിദേശമലയാളിയുടെ 10 സെന്‍റ് സ്ഥലവും വീടുമുണ്ടായിരുന്നു.ഇതാണ് അയല്‍വാസി കൂടിയായ അനില്‍ തമ്പി സ്വന്തമാക്കാന്‍ ശ്രമിച്ചത്. ഇത് തട്ടിയെടുക്കാന്‍ വേണ്ടി ഡോറയുടെ മുഖസാദൃശ്യമുള്ള ഒരാളുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്.

പിന്നീട് ഇത് ചന്ദ്രസേനല്‍ എന്നയാള്‍ക്ക് മറിച്ചുവില്‍ക്കുകയും അത് അനില്‍ തമ്പി സ്വന്തമാക്കുകയും ചെയ്തു. ഡോറയുടെ ബന്ധു ഭൂമിയുടെ കരമടക്കാനായി എത്തിയപ്പോഴാണ് ഭൂമി തട്ടിയെടുത്ത വിവരം അറിയുന്നത്. ബന്ധുവിന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അനില്‍ 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News