ഉത്തരക്കടലാസ് നഷ്ടപ്പെട്ടത് സ്ഥിരീകരിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി; വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം

ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്ന വാർത്ത മീഡിയവൺ ആണ് പുറത്ത് വിട്ടത്

Update: 2022-06-01 02:50 GMT

കോഴിക്കോട്: 2020 ഏപ്രിലിൽ പരീക്ഷ എഴുതിയ ഒന്നാം വർഷ ബിരുദ വിദ്യാർഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടത് സ്ഥിരീകരിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി. ഉത്തരക്കടലാസ് കാണാതായ വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചു. ബി എ അഫ്ദൽ ഉലമ ഉൾപ്പെടയുള്ള പരീക്ഷയാണ് വീണ്ടും നടത്തുന്നത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്ന വാർത്ത  മീഡിയവൺ  ആണ് പുറത്ത് വിട്ടത്

മീഡിയവണ്‍ ഫെബ്രുവരയില്‍ ഈ വാർത്ത പുറത്തുവിടുമ്പോള്‍ വാര്‍ത്തയെ പൂർണമായി നിഷേധിക്കുകയായിരുന്നു  യൂനിവേഴ്സിറ്റി അധികൃതർ. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളി‍ല്‍ യൂനിവേഴ്സിറ്റി അധികൃർ പുറത്തിറക്കിയ ഉത്തരവുകളില്‍ ബി എ അഫ്ദലുല്‍ ഉലമ രണ്ടാ സെമസ്റ്റർ പരീക്ഷ എഴുതിയ 60 വിദ്യാർഥികളുടെ ഉത്തരപേപ്പർ കാണാനില്ലെന്നും അതിനാല്‍ അവർക്കായി വീണ്ടും പരീക്ഷ നടത്തണമെന്നും പറയുന്നു. 

Advertising
Advertising

ബി എ പരീക്ഷ എഴുതിയ മറ്റു 23 പേരുടെ ഉത്തരപേപ്പറും കാണാതായതായും യൂനിവേഴ്സിറ്റി സമ്മതിക്കുന്നുണ്ട്. അവർക്കായും പുതിയ പരീക്ഷ നടത്തും. ഉത്തരപേപ്പർ കാണാതായ കൂടുതല്‍ കേസുകള്‍ യൂനിവേഴ്സിറ്റി കണ്ടെത്തിയെന്നാണ് ലഭിക്കുന്ന സൂചന. ഉത്തര പേപ്പർ കാണാതായ റിപ്പോർട്ട് വന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചെങ്കിലും ഇതുവരെ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. വീഴ്ച ഔദ്യോഗികമായി സ്ഥിരീകരിക്കുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടുമില്ല.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News