'ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു'; കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ പിടിയിൽ
കാട്ടാക്കട സ്വദേശി സുധാകരനാണ് പിടിയിലായത്
Update: 2025-04-20 08:23 GMT
മാവേലിക്കര കാനറ ബാങ്കിന്റെ കൺകറന്‍റ് ഓഡിറ്റർ വിജിലൻസ് പിടിയിൽ.കാട്ടാക്കട സ്വദേശി സുധാകരനാണ് പിടിയിലായത്. സുധാകരൻ ഇടപാടുകാരനെ ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ആളാണ് പരാതിക്കാരന്‍ .
ഇദ്ദേഹത്തിന്‍റെ മാവേലിക്കരയിലെ ലോണ്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകളില്‍ പ്രശ്നമുണ്ടെന്നും അത് ശരിയാക്കണമെങ്കില്‍ കൈക്കൂലി തരണമെന്നും ഭീഷണിപ്പെടുത്തുകയാണ്. തുടര്‍ന്ന് ഇദ്ദേഹം വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു.10,000 രൂപ ഗൂഗ്ള്‍ പേ വഴിയും 50,000 രൂപ നേരിട്ടും നല്‍കുകയായിരുന്നു.