രമേഷ് പിഷാരടിയുടെ പ്രചാരണം തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ കേസ്; നഗരസഭ കൗൺസിലർ സിന്ധു രാജൻ ഒന്നാം പ്രതി

തടഞ്ഞ് നിർത്തി ഭീഷണിപെടുത്തിയെന്ന് എഫ്ഐആർ

Update: 2026-04-03 01:21 GMT

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിശാരടിയെ തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ കേസ്. പാലക്കാട് നഗരസഭ കൗൺസിലർ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസ് എടുത്തത്. തടഞ്ഞ് നിർത്തി ഭീഷണിപെടുത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്.

ഏപ്രിൽ ഒന്നാം തിയതി രാത്രി പാലക്കാട് നഗരത്തിലെ വടക്കന്തറയിൽ യുഡിഎഫ് സ്ഥാനാർഥിയായ രമേഷ് പിശാരടി വോട്ട് ചോദിക്കാൻ എത്തിയപ്പോഴാണ് തടഞ്ഞത്. നഗരസഭയിലെ 5ാം വാർഡ് കൗൺസിലർ സിന്ധുരാജൻ്റെ നേതൃത്വത്തിലാണ് തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയത്.

പെണ്ണു പിടിയന്മാരെ ഒരു വീട്ടിലും വോട്ടു ചോദിക്കാൻ കയറ്റില്ലെന്ന് പറഞ്ഞു എന്നാണ് എഫ്ഐആർ. അന്യായമായി തടഞ്ഞ് നിർത്തുക, ഭീഷണിപെടുത്തുക, തെരഞ്ഞെടുപ്പിൽ അനവശ്യ സ്വാധീനം ചെലുത്തൽ തുടങ്ങിയ ബിഎൻഎസിലെ വകുപ്പുകളും, ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പും ചേർത്താണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസ് എടുത്തത്.

ബിജെപിയുടെ വാർഡ് കൗൺസിലർ സിന്ധു രാജൻ, ഇവരുടെ മകളും ബിജെപി പ്രവർത്തകയുമായ സ്‌നേഹ, ഒന്നാം പ്രതി സിന്ധുവിൻ്റെ സഹോദരനുംല ബിജെപി പ്രവർത്തകനുമായ വിജയകുമാർ എന്നിവരെയാണ് പ്രതിപട്ടികയിൽ ഉൾപെടുത്തിയിരിക്കുന്നത്. രമേശ് പിഷാരടിയെ തടഞ്ഞത് ബിജെപിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും തിരിച്ചടിയായിട്ടുണ്ട്. വിഷയം യുഡിഎഫ് സജീവ ചർച്ചയാക്കിയിട്ടുണ്ട്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News