ഷൊർണൂരിൽ 14കാരനെ മർദിച്ച വനിതാ പൊലീസിനെതിരെ കേസ്
ക്വാട്ടേഴ്‌സിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ചാണ് മര്‍ദിച്ചതെന്ന് കുട്ടിയുടെ മാതാവ്
Update: 2025-10-15 08:13 GMT
Photo|Special Arrangement
പാലക്കാട്: ഷൊർണൂരിൽ പതിനാലുകാരനെ മർദിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തു. ചേലക്കര സ്റ്റേഷനിലെ കോൺസ്റ്റബിളായ ജാസ്മിനെതിരെയാണ് പരാതി. അയൽവാസിയായ കുട്ടി ക്വാർട്ടേഴ്സിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ചാണ് മർദിച്ചത്. ഷൊര്‍ണൂര്‍ പൊലീസില്‍ കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്. ജാസ്മിന്‍റെ ക്വാട്ടേഴ്സിന് കല്ലെറിഞ്ഞത് തന്‍റെ മകനല്ലെന്നും മാതാവ് പറയുന്നു. മര്‍ദനമേറ്റ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.