മകരവിളക്ക് ദിവസം ശബരിമല വനമേഖലയിൽ സിനിമാ ചിത്രീകരണം; സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്

അതിക്രമിച്ചു കയറിയെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്

Update: 2026-01-27 07:35 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല വനമേഖലയിൽ സിനിമാ ചിത്രീകരണം നടത്തിയതുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിനെതിരെ വനംവകുപ്പ് കേസെടുത്തു. പത്തനംതിട്ട റാന്നി ഡിവിഷനിലാണ് വനത്തിൽ അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

ചിത്രീകരണം നടന്നത് അതീവ സുരക്ഷാ മേഖലയായ പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമാണോ എന്ന് വനംവകുപ്പ് നിലവിൽ പരിശോധിച്ചുവരികയാണ്.അതേസമയം, താൻ പമ്പയിലാണ് ചിത്രീകരണം നടത്തിയതെന്നും സന്നിധാനത്ത് അനുമതി നിഷേധിച്ചതിനെത്തുടർന്ന് എഡിജിപി എസ്. ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരമാണ് പമ്പ തെരഞ്ഞെടുത്തതെന്നുമാണ് സംവിധായകന്റെ വിശദീകരണം. അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്ത് വരട്ടെയെന്നും സംവിധായകന്‍ പ്രതികരിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News