Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: പൊലീസിന്റെ കായിക ചുമതലയിൽ നിന്ന് എഡിജിപി എം.ആര്‍ അജിത്കുമാറിനെ മാറ്റി. പകരം ചുമതല എഡിജിപി എസ്. ശ്രീജിത്തിനാണ് നൽകിയിരിക്കുന്നത്. പൊലീസ് ഇൻസ്പെക്ടർ റാങ്കിൽ ബോഡി ബിൽഡിങ് താരങ്ങളെ നിയമിക്കുന്നത് വിവാദമായിരുന്നു.
സെന്‍ട്രല്‍ സ്പോട്സ് ഓഫീസർ തസ്തികയിൽ നിന്നും മാറ്റണമെന്ന് അജിത്കുമാർ ആവശ്യപ്പെട്ടിരുന്നു. സെന്‍ട്രല്‍ സ്പോട്സ് ഓഫീസറാണ് സ്പോട്സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയൽ നീക്കം നടത്തേണ്ടത്.
രണ്ട് ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമിക്കാന്‍ തീരുമാനമുണ്ടായിരുന്നു. ഇതില്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയക്കുകയും മാനദണ്ഡങ്ങളില്‍ ഇളവുവരുത്തികൊണ്ട് നിയമനം നടത്തണം എന്ന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബില്‍ഡിങ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പ് എം.ആര്‍ അജിത്കുമാറിനെ കായിക ചുമതലയിൽ നിന്ന് മാറ്റിയിരിക്കുന്നത്.