‘സർക്കാറിന് വാട്സ് ആപ്പ് ഇല്ല’; സർക്കാർ വകുപ്പുകളിൽ വാട്സ് ആപ്പ് ഉപയോഗിക്കാൻ അനുമതിയില്ലെന്ന് മുഖ്യമന്ത്രി

സർക്കാർ വകുപ്പിലെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നതിനായി വാട്സ് ആപ്പ് പോലുള്ള നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി

Update: 2025-09-16 07:30 GMT

തിരുവനന്തപുരം: സർക്കാർ ഔദ്യോഗികകാര്യങ്ങൾക്കായി വാട്സ് ആപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ യു.എ ലത്തീഫ് എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാർ വകുപ്പിലെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നതിനായി വാട്സ് ആപ്പ് പോലുള്ള നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടില്ല. സർക്കാർ വകുപ്പുകളിൽ ഔദ്യോഗികമായി വാട്സ് ആപ്പ് ​ഗ്രൂപ്പ് ഉപയോഗിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒഫീഷ്യൽ ഇ​ മെയിൽ വഴിയും ഇ-ഓഫീസ് സംവിധാനം വഴിയുള്ള ഇന്റർ- ഇ​ൻട്രാ കമ്യുണിക്കേഷൻ സംവിധാനം മുഖേനയുമാണ് കത്തിടപാടുകൾ നടത്താൻ നിർദേശം നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സർക്കാർ ഓഫീസുകൾ ഡിജിറ്റൽ ആയി മാറിയ ശേഷം പേപ്പറുകളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News