വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് നടന്നുപോകുന്നത് ഒഴിവാക്കാൻ, വിമർശനം ന്യൂനപക്ഷങ്ങൾക്കെതിരെയല്ല: ന്യായീകരിച്ച് മുഖ്യമന്ത്രി

'വെള്ളാപ്പള്ളി തന്റെ കാറിൽ കറിയത് ചിലർ മഹാഅപരാധമായി ചിത്രീകരിക്കുന്നു. ഒരേ പ്രായക്കാരായതിനാൽ ആദരിക്കും'.

Update: 2025-12-24 13:15 GMT

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തെയും അദ്ദേഹത്തെ കാറിൽ കയറ്റിയതിനേയും ന്യായീകരിച്ച് മുഖ്യമന്ത്രി. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് അദ്ദേഹം നടന്നുപോകുന്നത് ഒഴിവാക്കാനാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വെള്ളാപ്പള്ളി ഒരു തരത്തിലും തൊട്ടുകൂടാൻ പറ്റാത്തയാളല്ലല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

വെള്ളാപ്പള്ളി തന്റെ കാറിൽ കറിയത് ചിലർ മഹാഅപരാധമായി ചിത്രീകരിക്കുന്നു. ഒരേ പ്രായക്കാരായതിനാൽ ആദരിക്കും. അതിൽ അപാകതയില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളാപ്പള്ളിയുടെ വിമർശനം ന്യൂനപക്ഷങ്ങൾക്കെതിരെയല്ല, ലീഗിന് എതിരെയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ടെന്നായിരുന്നു വിദ്വേഷ പ്രസം​ഗം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ന്യായീകരണം. സാമുദായിക നേതാക്കൾ അവരുടെ അഭിപ്രായം പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയതിനെ മന്ത്രി സജി ചെറിയാനും ന്യായീകരിച്ചിരുന്നു. ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയതെന്നായിരുന്നു സജി ചെറിയാന്റെ വാദം. പ്രായമുള്ള ആളല്ലേ? നടക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കയറിയതാവും. അതിൽ എന്താണ് തെറ്റ്? മാധ്യമങ്ങൾ സംഭവം വളച്ചൊടിക്കുകയായിരുന്നു. പ്രതിപക്ഷത്തിന് വേറെ ഒരു പണിയുമില്ല. മാധ്യമങ്ങളുമായി ചേർന്ന നുണപ്രചാരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News