Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോഴിക്കോട്: ബേപ്പൂരിൽ യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. ബേപ്പൂർ സ്വദേശി അനന്തുവിനാണ് മർദനമേറ്റത്. പ്രൊബേഷൻ എസ്ഐ ധനീഷ് ഉൾപ്പെടെ നാല് പൊലീസുകാർ ചേർന്ന് മർദിച്ചെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ അനന്തു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
ഇരുചക്ര വാഹനത്തിൽ മൂന്ന് പേർ സഞ്ചരിച്ചതിനാണ് സ്റ്റേഷനിൽ കൊണ്ടുപോയതെന്ന് അനന്തു പറയുന്നു. കഞ്ചാവ് കൈവശം വെച്ചതിന് അനന്തുവിനെതിരെ ബേപ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്‌ഐക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അനന്തുവും കുടുംബവും മീഡിയവണിനോട് പറഞ്ഞു.
ഇങ്ങനെയൊരു സംഭാവമുണ്ടായിട്ടുണ്ടെങ്കിൽ എസ്‌ഐക്കെതിരെ കൃത്യമായ നടപടിയുണ്ടാകുമെന്നാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് അറിയിച്ചു.