ബാലുശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥിക്ക് മർദനമേറ്റെന്ന് പരാതി; മർദിച്ചത് ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ പിതാവും സഹോദരനും

കുട്ടികൾ തമ്മിലുണ്ടായ പ്രശ്നങ്ങളിൽ വീട്ടുകാർ ഇടപെടുകയായിരുന്നു

Update: 2025-03-01 12:01 GMT
Editor : സനു ഹദീബ | By : Web Desk

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ പത്താം ക്ലാസുകാരന് ഒമ്പതാം ക്ലാസുകാരന്റെ പിതാവിന്റെ മർദനം. കോഴിക്കോട് ബാലുശ്ശേരി കിനാശേരി എഎംഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. 

ബാലുശ്ശേരി കിനാശേരി എഎംഎച്ച്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഫാദിലും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിലിടപെട്ട ഒമ്പതാം ക്ലാസുകാരൻ്റെ പിതാവും സഹോദരനും സ്‌കൂളിലെത്തിയാണ് മർദിച്ചത്. മർദനത്തിൽ ഫാദിലിൻ്റെ കഴുത്തിന് പരിക്കേറ്റു.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News