സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ദുരിതമെന്ന് പരാതി; പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്

വിദ്യാർഥികളിൽ നിന്ന് അമിത ചാർജ് ഈടാക്കിയെന്ന് കണ്ടെത്തിയ മൂന്ന് ബസുകൾക്കെതിരെ നടപടിയെടുത്തു

Update: 2023-06-10 01:17 GMT

മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ നിന്ന്

മലപ്പുറം: സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ദുരിതമെന്ന് പരാതി . ബസിൽ യാത്ര ചെയ്ത് പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ് . വിദ്യാർഥികളിൽ നിന്ന് അമിത ചാർജ് ഈടാക്കിയെന്ന് കണ്ടെത്തിയ മൂന്ന് ബസുകൾക്കെതിരെ നടപടിയെടുത്തു .

സ്കൂൾ യാത്രകൾക്ക് വിദ്യാർഥികളിൽ നിന്ന് അമിതചാർജ് ഈടാക്കുന്നുവെന്ന പരാതിയിലാണ് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥർ സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയത് . വിദ്യാർഥികൾ ബസിൽ കയറുന്ന സമയം ബസിൽ യാത്ര ചെയ്തായിരുന്നു പരിശോധന. അമിതചാർജ് ഈടാക്കുന്നതും  ബസിൽ കയറാൻ വിദ്യാർഥികൾക്ക് നിയന്ത്രണമുള്ളതടക്കം ഉദ്യോഗസ്ഥ പരിശോധനയിൽ കണ്ടെത്തി . അമിതചാർജ് ഈടാക്കിയെന്ന് കണ്ടെത്തിയ മൂന്നു ബസുകൾക്കെതിരെ നടപടിയെടുത്തു .

വരും ദിവസങ്ങളിൽ പരിശോധന കർശനമാകുമെന്നും അമിത ചാർജ് ഈടാക്കുന്ന കണ്ടക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News