എസ്ഐആറിൽ ആശങ്ക ഒഴിയുന്നില്ല; രേഖകൾ സമർപ്പിക്കേണ്ട 37 ലക്ഷം പേരിൽ പകുതി പേരുടെയും ഹിയറിങ് പൂർത്തിയായില്ല

സമയം നീട്ടിനൽകിയില്ലെങ്കിൽ ലക്ഷങ്ങൾ പുറത്തുപോകാൻ സാധ്യത

Update: 2026-01-26 04:58 GMT

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിൽ ഹിയറിങ് നടപടിയിൽ ആശങ്ക ഒഴിയുന്നില്ല. 37 ലക്ഷം പേർ രേഖകൾ സമർപ്പിക്കേണ്ടതിൽ ഹിയറിങ് പൂർത്തിയാക്കിയത് 13.5 ലക്ഷം പേർ മാത്രമാണ്. സമയം നീട്ടിനൽകിയില്ലെങ്കിൽ ലക്ഷങ്ങൾ പുറത്തുപോകാൻ സാധ്യത.

ഫെബ്രുവരി 14 ആണ് ഹിയറിങിനുള്ള അവസാന സമയം. ലോജിക്കൽ ഡിസ്‌ക്രിപൻസി വിഭാഗത്തിലുള്ളവർ ഉൾപ്പെടെ 37 ലക്ഷം പേരാണ് ഹിയറിങ് നടപടിയുടെ ഭാഗമാകേണ്ടത്. ഹിയറിങ്ങിന് ഹാജരാകേണ്ടതിൽ കമ്മീഷൻ പ്രസിദ്ധീകരിച്ചത് 19.32 ലക്ഷം പേരാണ്. ബാക്കിയുള്ളവർ വോട്ടർപട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്കയുണ്ട്.

Advertising
Advertising

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21നാണ് പ്രസിദ്ധീകരിക്കുന്നത്. 2002ലെ പട്ടികയുമായി വിവരങ്ങൾ കൂട്ടിയിണക്കാൻ സാധിക്കാത്തവർക്ക് പുറമെ പേരിൽ അക്ഷരത്തെറ്റ് സംഭവിച്ചവർ ഉൾപ്പെടെയുള്ളവർക്കും നോട്ടീസ് നൽകുന്നു. പ്രതിപക്ഷം ഇതിനെതിരെ കമ്മീഷനെ സമീപിച്ചിട്ടുണ്ടെങ്കിലും ഹിയറിങ് ഒഴിവാക്കാൻ ഇആർഒമാരാണ് തീരുമാനമെടുക്കേണ്ടത്.

അതേസമയം, വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിൽ പുതിയ വോട്ടർക്കുള്ള ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾക്ക് അവസരമുണ്ടാകില്ല. ഫോം ആറ് വഴി അപേക്ഷ നൽകുമ്പോൾ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ബിഎൽഒയുടെ ഫീൽഡ് വെരിഫിക്കേഷനിലായിരിക്കും തിരുത്തലുകൾ സാധ്യമാകുക.പിഴവ് സംഭവിച്ചെന്ന് കരുതി ഫോം ആറ് വഴി വീണ്ടും അപേക്ഷ നൽകിയാൽ അപേക്ഷ നിരസിക്കാൻ വരെ കാരണമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.

Full View
Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News