ഇറ്റ്‍ഫോക്കിൽ ഫലസ്തീൻ നാടകം അവതരിപ്പിക്കുന്നതിൽ അനിശ്ചിതത്വം

തെൽ അവീവിൽ നിന്നുള്ള സംഘത്തിന് കേന്ദ്രസർക്കാർ വിസ നിഷേധിച്ചു

Update: 2026-01-26 05:06 GMT

തൃശൂര്‍: തൃശൂരിലെ രാജ്യാന്തര നാടകോത്സവത്തിൽ ഫലസ്തീൻ നാടകം അവതരിപ്പിക്കുന്നതിൽ അനിശ്ചിതത്വം. തെൽ അവീവിൽ നിന്നുള്ള സംഘത്തിന് കേന്ദ്രസർക്കാർ വിസ നിഷേധിച്ചു. നാളെ നടക്കേണ്ട 'ദ ലാസ്റ്റ് പ്ലേ ഇൻ ഗസ്സ ' എന്ന നാടകമാണ് അനിശ്ചിതത്വത്തിലായത്.

നാളെ രാവിലെ 11നും വൈകിട്ട് നാലിനും ആണ് നാടകാവതരണം ഷെഡ്യൂൾ ചെയ്തിരിക്കുന്നത് . നാടകാവതരണത്തിന് അക്കാദമി പൊളിറ്റിക്കൽ ക്ലിയറൻസ് നേടിയിരുന്നു. മേള അവസാനിക്കുന്നതിന് മുമ്പ് വിസ ലഭിക്കും എന്ന പ്രതീക്ഷയിലാണ് അക്കാദമി അധികൃതർ.

ഇന്നലെയാണ് നാടകോത്സവത്തിന് സാംസ്കാരിക നഗരിയിൽ തുടക്കമായത്. സ്പാനിഷ് നാടകമായ ഫ്രാങ്കെന്‍സ്റ്റൈന്‍ പ്രൊജക്ട് ആണ് ആദ്യ നാടകം. ജനാധിപത്യത്തെ വലതുപക്ഷം തച്ചുടക്കുകയാണെന്ന് മുഖ്യാതിഥിയായ സംവിധായകൻ ആനന്ദ് പട് വർധൻ പറഞ്ഞു. ഏഴ് വേദികളിലായി 23 നാടകങ്ങളാണ് ഇത്തവണ അരങ്ങിൽ എത്തുന്നത്.

49 വിദേശീയരടക്കം 246 നാടക കലാകാരന്മാർ ഇത്തവണ ഇറ്റ്ഫോക്കിലെത്തുന്നുണ്ട്. ഈ നിശബ്ദതയിലെ ശബ്ദങ്ങൾ എന്നതാണ് ഈ വർഷത്തെ പ്രമേയം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News