പത്തനംതിട്ടയിൽ ബാറിലെ സംഘർഷം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദനം

നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2024-02-26 06:23 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: അടൂരിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റു. പറക്കോട് ബാറിലെ സംഘർഷം പരിഹരിക്കാൻ എത്തിയ സിപിഒമാരായ സന്ദീപ് , അജാസ് എന്നിവർക്കാണ് മർദനമേറ്റത്. മർദനത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.അടൂർ സ്വദേശികളായ ഹരി , ദീപു , അനന്ദു , അമൽ എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടാകുന്നത്. ബാറിൽ സംഘർഷമുണ്ടെന്നറിഞ്ഞാണ് പൊലീസെത്തിയത്. ഇവരെ ശാന്തരാക്കി പുറത്തിറങ്ങിയ ശേഷമാണ് പ്രതികൾ പൊലീസുകാർക്കെതിരെ കല്ലും വടികളും എറിഞ്ഞത്. മര്‍ദനത്തില്‍ പൊലീസുകാരന്റെ വയറിനും കണ്ണിനും പരിക്ക് പറ്റിയിട്ടുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News