കെപിസിസി പുനഃസംഘടന വേഗത്തിലാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ്

അതിന് ശേഷം കെ.സി വേണുഗോപാലുമായി ആശയ വിനിമയം നടത്തിയ ശേഷം കേരളത്തിലെ സ്ഥിതിഗതികൾ ഹൈക്കമാൻഡിനെ ധരിപ്പിക്കും

Update: 2025-01-23 07:48 GMT

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന വേഗത്തിലാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് . ദീപാദാസ് മുൻഷി കേരള നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചകൾ വേഗത്തിൽ പൂർത്തിയാക്കും. അതിന് ശേഷം കെ.സി വേണുഗോപാലുമായി ആശയ വിനിമയം നടത്തിയ ശേഷം കേരളത്തിലെ സ്ഥിതിഗതികൾ ഹൈക്കമാൻഡിനെ ധരിപ്പിക്കും. അതിനിടെ പ്ലാൻ 63 പദ്ധതിക്ക് പാർട്ടിയാൽ നിന്ന് കൂടുതൽ പിന്തുണ നേടിയെടുക്കാൻ വി.ഡി സതീശൻ നീക്കം തുടങ്ങി.

ദീപാദാസ് മുൻഷി ഇതു വരെ കണ്ട നേതാക്കളിൽ ഭൂരിഭാഗവും കെപിസിസിയിൽ നേതൃമാറ്റമെന്ന ആശയത്തെ പിന്തുണച്ചു. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഏകോപനമില്ലാതെ മുന്നോട്ട് പോകുന്നുവെന്ന പരാതികളും ശക്തം. ഇതോടെയാണ് പുനസംഘടന വേഗത്തിൽ വേണമെന്ന ധാരണയിലേക്ക് ഹൈക്കമാൻഡ് നീങ്ങിയത്. കേരള നേതാക്കളുമായുള്ള ദീപാദാസ് മുൻഷിയുടെ കൂടിക്കാഴ്ച വേഗത്തിൽ പൂർത്തിയാക്കും. കെ.സി വേണുഗോപാൽ അടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷം എഐസിസി അധ്യക്ഷന് മുന്നിൽ ദീപാദാസ് മുൻഷി റിപ്പോർട്ട് നൽകുമെന്നാണ് വിവരം.

Advertising
Advertising

സുധാകരനെ മാറ്റണമെന്ന് പറയുമ്പോൾ പകരം ആരെന്ന ചോദ്യത്തിന് കേരള നേതാക്കൾക്കിടയിൽ സമയവായമില്ല. അതും ദീപാദാസ് മുൻഷി ഹൈക്കമാൻഡിനെ അറിയിക്കും. സതീശൻ - സുധാകരൻ സംയുക്ത വാർത്ത സമ്മേളനമെന്ന രാഷ്ട്രീയ കാര്യ സമിതി യോഗ തീരുമാനം ഇനി നടക്കാൻ ഇടയില്ല.നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പദ്ധതിയിൽ കൂടുതൽ പിന്തുണ ഉറപ്പിക്കാൻ സതീശനും തിരക്കിട്ട നീക്കത്തിലാണ്. വിവിധ നേതാക്കളുമായി സതീശനും ആശയവിനിമയം തുടരുന്നുണ്ട്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News