കൊല്ലം ജില്ലാ കലോത്സവത്തിൽ ഭാരതാംബ ചിത്രത്തെ ചൊല്ലി തർക്കം; ചര്‍ച്ചക്കൊടുവിൽ കര്‍ട്ടൺ ഉപയോഗിച്ച് മറച്ചു
കലോത്സവ സ്ഥലത്ത് നിന്ന് ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്‍എഫ്ഐയും ഡിവൈഎഫ്ഐയും രംഗത്തെത്തി
Update: 2025-11-26 08:05 GMT
കൊല്ലം: കൊല്ലം ജില്ലാ കലോത്സവത്തിൽ ഭാരതാംബ ചിത്രത്തെ ചൊല്ലി തർക്കം. അഞ്ചലിലെ ദേശീയ അധ്യാപക പരിഷത്ത് വേദിക്ക് സമീപമുള്ള സ്റ്റാളിൽ കെട്ടിയ ബാനറിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു.
കലോത്സവ സ്ഥലത്ത് നിന്ന് ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്‍എഫ്ഐയും ഡിവൈഎഫ്ഐയും രംഗത്തെത്തി. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഡിഡിഇ നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ഭാരതാംബയുടെ ചിത്രം കർട്ടൺ ഉപയോഗിച്ച് മറച്ച് തർക്കം പരിഹരിച്ചു.