മാധ്യമ വാർത്താ വിലക്ക് ആവശ്യപ്പെട്ട കേസ്: റിപ്പോർട്ടർ ടിവിക്ക് പിഴയിട്ട് കോടതി

മീഡിയവൺ ഉൾപ്പെടെ മാധ്യമങ്ങൾ നൽകിയ സത്യവാങ്മൂലം പരിഗണിച്ചാണ് നടപടി

Update: 2026-01-04 03:40 GMT
Editor : ലിസി. പി | By : Web Desk

ബംഗളുരു: മാധ്യമ വാർത്താ വിലക്ക് ആവശ്യപെട്ട് കോടതിയിൽ നിന്ന് എക്സ് പാർട്ടി വിധി സമ്പാദിച്ച റിപ്പോർട്ടർ ടിവിക്ക് പിഴയിട്ട് കോടതി. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് 10,000രൂപ പിഴ ഇടാക്കി. റിപ്പോർട്ടർ ടി വി ഉടമകൾക്കെതിരായ വാർത്തകൾ ഒരാഴ്ചക്കകം പുസ്ഥാപികണമെന്നും കോടതി ഉത്തരവിട്ടു.ബംഗളുരു സിറ്റി സെഷൻസ് കോടതിയുടേതാണ് വിധി. മീഡിയവൺ ഉൾപ്പെടെ മാധ്യമങ്ങൾ നൽകിയ സത്യവാങ്മൂലം പരിഗണിച്ചാണ് നടപടി.

 മുട്ടിൽ മരംമുറിക്കേസ് ഉൾപ്പെടെ റിപ്പോർട്ടർ ടിവി ഉടമകൾക്കെതിരായ വാർത്തകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കോടതിയെ സമീപിച്ചത്. തെറ്റായ വിവരങ്ങൾ നൽകി സമ്പാദിച്ച വിധിക്കെതിരെ മീഡിയവൺ അടക്കമുള്ള മാധ്യമങ്ങൾ കോടതിയെ സമീപിക്കുകയും സത്യവാങ് മൂലം നൽകുകയും ചെയ്തു. എന്നാൽ ഈ വാർത്തകൾ എല്ലാം പൊലീസ്, കോടതി നടപടികളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തവയാണെന്നും വസ്തുതാവിരുദ്ധമായതൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി. 

Advertising
Advertising

തുടര്‍ന്ന്  മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ ബെംഗളൂരു കോടതിയിൽ റിപ്പോർട്ടർ ടി വി. അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവിയുടേത് തെറ്റിദ്ധരിപ്പിക്കുകയും  സമയം കളയുന്ന ഗുരുതരമായ നടപടിയാണെന്നും കോടതി കണ്ടെത്തി.കൂടാതെ റിപ്പോര്‍ട്ടര്‍ ടിവി ഉടമകള്‍ക്കെതിരായ വാര്‍ത്തകള്‍ വീണ്ടും സംപ്രേക്ഷണം ചെയ്യാനും ലിങ്കുകള്‍ പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News