സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന്
പാർട്ടി മത്സരിക്കുന്ന നാല് സീറ്റുകളിലെ ഒരുക്കങ്ങൾ വിലയിരുത്തും
Update: 2024-01-20 01:36 GMT
തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളാണ് എക്സിക്യൂട്ടീവിലെ പ്രധാന അജണ്ട. പാർട്ടി മത്സരിക്കുന്ന നാല് സീറ്റുകളിലെ ഒരുക്കങ്ങൾ വിലയിരുത്തും.
തൃശ്ശൂരിൽ കടുത്ത മത്സരം നേരിടാനുള്ള സാധ്യതയും ചർച്ചയാകും. കേന്ദ്ര സർക്കാരിന് എതിരെ ഡൽഹിയിൽ നടത്തുന്ന സമരവും എക്സിക്യൂട്ടീവിൻ്റെ അജണ്ടയിലുണ്ട്... മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന വിവാദങ്ങൾ ആരെങ്കിലും ഉയർത്തിയാൽ ചർച്ചയ്ക്ക് വന്നേക്കും.