തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച: ജി സുധാകരന് പരസ്യശാസന

ജി. സുധാകരന്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു

Update: 2021-11-06 14:13 GMT
Advertising

മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനെതിരെ പാര്‍ട്ടി നടപടി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയതിന് പരസ്യശാസനയെന്ന നടപടിയാണ് സിപിഎം കൈക്കൊണ്ടത്.

ജി. സുധാകരന്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്ന വിധത്തില്‍ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. എന്തു നടപടിയെടുക്കണമെന്ന് ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. നടപടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.

സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ജി സുധാകരന്‍റെ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്. അമ്പലപ്പുഴയിലെ സ്ഥാനാർഥിയെ സുധാകരൻ പിന്തുണച്ചില്ല, സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് സഹായകരമായ നിലപാട് സ്വീകരിച്ചില്ല, സ്ഥാനാര്‍ഥിക്കെതിരെ നടന്ന വര്‍ഗീയ പ്രചാരണങ്ങളെ പ്രതിരോധിക്കാതെ മൌനം പാലിച്ചു തുടങ്ങിയ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. 

എളമരം കരീമിനെയും കെ ജെ തോമസിനെയുമാണ് സുധാകരനെതിരെ ഉയര്‍ന്ന പരാതി അന്വേഷിക്കാന്‍ സിപിഎം ചുമതലപ്പെടുത്തിയത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇന്നാണ് നടപടിയുണ്ടായത്. നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ ജി സുധാകരന്‍ തയ്യാറായില്ല.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News