സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയർത്തിയത് കോൺഗ്രസ് പതാക

കളമശേരി ഏലൂർ പുത്തലത്താണ് സംഭവം. 10 മിനിറ്റിനകം തെറ്റുമനസിലാക്കി കൊടി മാറ്റിയെങ്കിലും പതാക ഉയർത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നാടാകെ പ്രചരിച്ചതിനാൽ സംഭവം വിവാദമായി

Update: 2025-08-20 04:16 GMT
Editor : rishad | By : Web Desk

കളമശ്ശേരി: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയർത്തിയത് കോൺഗ്രസ് പതാക.

ഏലൂർ പുത്തലത്താണ് സംഭവം. 10 മിനിറ്റിനകം തെറ്റുമനസിലാക്കി കൊടി മാറ്റിയെങ്കിലും പതാക ഉയർത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നാടാകെ പ്രചരിച്ചതിനാൽ സംഭവം വിവാദമായി. ലോക്കൽ കമ്മിറ്റി അംഗവും പാർട്ടി അംഗങ്ങളും മറ്റും പങ്കെടുത്ത ചടങ്ങിൽ ഒരാൾ പോലും പതാകയിലെ മാറ്റം ശ്രദ്ധിച്ചില്ല.

വിവാദമായതിനെ തുടർന്ന് സിപിഎം നേതൃത്വം അന്വേഷണം നടത്തിയപ്പോൾ അബദ്ധം പറ്റിയതാണെന്ന് ബന്ധപ്പെട്ടവർ വിശദീകരണം നൽകിയെന്നും കൂടുതൽ നടപടികളിലേക്കൊന്നും പാർട്ടി  തത്കാലമില്ലെന്നും ലോക്കൽ സെക്രട്ടറി കെ.ബി സുലൈമാൻ അറിയിച്ചു.

Watch Video 

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News