കലാപത്തിന് ഗൂഢാലോചന നടത്തി: എ.കെ ബാലൻ്റെ പ്രസ്താവനയിൽ സിപിഎം രണ്ടുതട്ടിൽ

മുൻ തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്‌ലാമി പിന്തുണ തേടിയത് മറച്ചുവെച്ചാണ് സിപിഎമ്മിന്റെ പുതിയ പ്രചാരണ രീതി

Update: 2026-01-09 01:05 GMT

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി ഭരിക്കുമെന്നും മാറാട് ആവർത്തിക്കുമെന്ന എ.കെ ബാലന്റെ പ്രസ്താവനയിൽ സിപിഎം രണ്ട് തട്ടിൽ.‌

പാർട്ടി സെക്രട്ടറിയും, പാലക്കാട് ജില്ലാ കമ്മിറ്റിയും ബാലന്റെ പ്രസ്താവനക്കെതിരെ വിമർശനം ഉയർത്തി. എ.കെ ബാലന് പൂർണ്ണ പിന്തുണ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.

കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് ജമാഅത്തെ ഇസ്‌ലാമി. മുൻ തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്‌ലാമി പിന്തുണ തേടിയത് മറച്ചുവെച്ചാണ് സിപിഎമ്മിന്റെ പുതിയ പ്രചാരണ രീതി. ന്യൂനപക്ഷ വർഗീയതയുടെ ഭാഗമാണ് ജമാഅത്ത് ബന്ധമെന്ന് സ്ഥാപിച്ച് ഭൂരിപക്ഷ വോട്ടുകൾ നേടിക എന്ന രാഷ്ട്രീയമാണ് സിപിഎം പറയറ്റുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്ലാമിക ഭരിക്കുമെന്ന എ.കെ ബാലൻ്റെ വാക്കുകളിൽ വിദ്വേഷം മാത്രമാണ് ഉള്ളത്.

Advertising
Advertising

പാർട്ടി നിലപാട് താൻ പറയുന്നതാണെന്ന് സംസ്ഥാന സെക്രട്ടറിയും, ബാലനെതിരെ കടുത്ത വിമർശനങ്ങൾ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉണ്ടാവുകയും ചെയ്തതോടെ സിപിഎം നിലപാട് മാറ്റി തുടങ്ങി എന്ന പ്രതീതി ഉണ്ടായിരുന്നു. എന്നാൽ പിന്തുണയുമായി മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നു. ന്യൂനപക്ഷവിരുദ്ധർ സിപിഎം അല്ല എന്ന് സ്ഥാപിക്കാൻ എ.കെ ആന്റണി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പഴയ ബൈറ്റുകൾ മുഖ്യമന്ത്രി നിരത്തി. ബാലന്റെ വാക്കുകൾ കുറച്ച് കടന്നുപോയെന്ന് അഭിപ്രായം പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിൽ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിന്തുണയർപ്പിച്ച് രംഗത്ത് എത്തിയതോടെ ഇനി ആരും പരസ്യമായി പിന്തുണ നൽകാൻ സാധ്യത ഇല്ല.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News