സിപിഎം നേതാവ് സി.പി കുഞ്ഞ് അന്തരിച്ചു

ഒരു കാലത്ത് സി.പി.എമ്മിൻറെ തെരഞ്ഞെടുപ്പ് വേദികളിലെ താരപ്രചാരകനായിരുന്നു സി.പി കുഞ്ഞ്

Update: 2023-02-10 05:26 GMT
Editor : afsal137 | By : Web Desk

കോഴിക്കോട്: മുൻ എം.എൽ.എയും മുതിർന്ന സിപിഎം നേതാവുമായി സി.പി കുഞ്ഞ് അന്തരിച്ചു. കോഴിക്കോട് ജില്ലാസഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് മകനാണ്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.

ഒരു കാലത്ത് സി.പി.എമ്മിൻറെ തെരഞ്ഞെടുപ്പ് വേദികളിലെ താരപ്രചാരകനായിരുന്നു സി.പി കുഞ്ഞ്. ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികളെ നല്ലവണ്ണം മനസ്സിലാക്കി അത് നർമ്മ രൂപത്തിൽ മലയാളികൾക്കിടയിൽ പ്രസംഗിക്കാനുള്ള ഒരു പ്രത്യേക കഴിവായിരുന്നു സി പി കുഞ്ഞിനെ താരമാക്കിയത്. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായിരുന്ന കോഴിക്കോട് രണ്ടിൽ ത്രസിപ്പിക്കുന്ന വിജയം കൊയ്താണ് 1987ൽ കുഞ്ഞ് ആദ്യമായി നിയമസഭയിൽ എത്തിയത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News