കൊട്ടാരക്കരയിൽ യുവതിയെ കടന്നുപിടിച്ച സി.പി.എം ലോക്കൽ കമ്മറ്റി അംഗം പിടിയിൽ

രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സി.പി.എം കൊട്ടാരക്കര ഏരിയ നേതൃത്വം അറിയിച്ചു

Update: 2023-02-27 01:28 GMT

അറസ്റ്റിലായ രാഹുല്‍

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ യുവതിയെ കടന്നുപിടിച്ച സി.പി.എം ലോക്കൽ കമ്മറ്റി അംഗം പിടിയിൽ . പൂവറ്റൂർ സ്വദേശി രാഹുലാണ് അറസ്റ്റിലായത്. രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സി.പി.എം കൊട്ടാരക്കര ഏരിയ നേതൃത്വം അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രോത്സവം കഴിഞ്ഞ മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയാണ് രാഹുൽ അതിക്രമം കാട്ടിയത്. അശ്ലീലച്ചുവയോടെ സംസാരിച്ച ശേഷം പ്രതി പിന്നീട് യുവതിയുടെ ശരീരത്ത് കടന്നുപിടിച്ചു. യുവതി ബഹളം വെച്ചതോടെ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിനെ വീടിന്‍റെ സമീപത്ത് നിന്ന് പിടികൂടി. സ്ത്രീതത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്. സി.പി.എം കോട്ടാത്തല ലോക്കൽ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ കൊട്ടാരക്കര ഏരിയ വൈസ് പ്രസിഡന്‍റും കുളക്കട മേഖല സെക്രട്ടറിയുമാണ് രാഹുൽ. ഇത്തരം സാമൂഹ്യവിരുദ്ധപ്രവർത്തനം നടത്തുന്നവരെ സംരക്ഷിക്കില്ലെന്ന് സി.പി.എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ ജോൺസൺ പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News