കരമന കൂടത്തിൽ വീട്ടിലെ ദുരൂഹ മരണം: ആർഎസ്എസിനെതിരെ ആരോപണവുമായി സിപിഎം

മരണത്തിന് ശേഷമുണ്ടായ ഭൂമി ഇടപാടിൽ ആർഎസ്എസിന്റെ പങ്കുവെളിപ്പെടണമെന്നും ആവശ്യം

Update: 2025-12-07 10:21 GMT

തിരുവനന്തപുരം: കരമന കൂടത്തിൽ വീട്ടിലെ ദുരൂഹ മരണത്തിൽ ആർഎസ്എസിനെതിരെ ആരോപണവുമായി സിപിഎം. അവസാനത്തെ അവകാശികളുടെ മരണശേഷം നൂറുകോടിയുടെ വസ്തുക്കൾ വിൽപ്പന നടത്തിയെന്നുെ ആരോപണം. 7.93 സെൻ്റ് ഭൂമി ഇപ്പോൾ ആർഎസ്എസിന്റെ ജില്ലാ കാര്യാലയത്തിൻ്റെ പേരിൽ. 8.10 ലക്ഷം രൂപ വാങ്ങിയാണ് വിൽപ്പനയെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞു.

ഇത്രയും തുക ലഭിച്ചാൽ വസ്തു കിട്ടുമോയെന്ന് ചോദിച്ച അദ്ദേഹം 70 സെൻ്റോളം ഭൂമി ആർഎസ്എസിന്റെ അധീനതയിലാണെന്നും പറഞ്ഞു. അവിടെയാണ് മോഹൻ ഭാഗവത്തിൻ്റെ പരിപാടി നടന്നത്. മരണത്തിന് ശേഷമുണ്ടായ ഭൂമി ഇടപാടിൽ ആർഎസ്എസിന്റെ പങ്ക് വെളിപ്പെടണമെന്നും ആവശ്യം. തലസ്ഥാനത്ത് ബിജെപി, ആർഎസ്എസ് നേതാക്കൾ മാഫിയാ സംഘങ്ങളുമായി കൂട്ടുകൂടുന്നുവെന്നും ആരോപണം.

അതേസമയം തിരുമല അനിലിന്റെയും ആനന്ദ് തമ്പിയുടെ ആത്മഹത്യ സ്പെഷ്യൽ ടീമിനെ വച്ച് അന്വേഷിപ്പിക്കാന മുഖ്യമന്ത്രിയോട് ശിപാർശ ചെയ്യുമെന്ന് വി ശിവൻകുട്ടി പറഞ്ഞു. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News