സിപിഎം തിരു. ജില്ലാ കമ്മിറ്റിക്ക് എം.വി ഗോവിന്ദന്റെ താക്കീത്; പാർട്ടിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്താൽ ശക്തമായ നടപടി

ഇത്രയും കാലത്തെ പാർട്ടി പ്രവർത്തനത്തിന് ഇടയിൽ കേൾക്കാത്ത കാര്യങ്ങളാണ് തിരുവനന്തപുരത്ത് നിന്ന് കേൾക്കുന്നത്.

Update: 2022-12-22 18:12 GMT

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് താക്കീതുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

ഇത്രയും കാലത്തെ പാർട്ടി പ്രവർത്തനത്തിന് ഇടയിൽ കേൾക്കാത്ത കാര്യങ്ങളാണ് തിരുവനന്തപുരത്ത് നിന്ന് കേൾക്കുന്നത്. ജില്ലാ കമ്മിറ്റി വിളിച്ച് വിഷയം ചർച്ച ചെയ്യുമെന്നും എം.വി ഗോവിന്ദൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പറഞ്ഞു.

സി.പി.എം നേതാക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നുവെന്ന് സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത പാർട്ടി ഏരിയ കമ്മിറ്റി അംഗം മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ.

Advertising
Advertising

തിരുവനന്തപുരത്തെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾക്കിടയിലും ലഹരി ഉപയോഗം വർധിച്ചുവെന്നും സി.പി.എം വിലയിരുത്തി. അതേസമയം, സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ നേതൃത്വം രൂക്ഷ വിമർശനമാണ് നേരിട്ടത്. നേതൃത്വത്തിന് നിയന്ത്രണം നഷ്ടമായെന്നും പ്രവർത്തകരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും വിമർശനം ഉയർന്നു.

ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ മദ്യപിക്കാൻ പോയ പ്രവർത്തകരെ സി.പി.എം പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. പാർട്ടിയിലെ ഇത്തരം ആഭ്യന്തര പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News