കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും: മലപ്പുറത്ത് കോൺഗ്രസ് നേതാവിനെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ
മൂർക്കനാട് പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് എൽഡിഎഫ് പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം
Update: 2025-12-15 12:50 GMT
മലപ്പുറം: കോൺഗ്രസ് നേതാവിന്റെ വീട്ടുപടിക്കൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. മലപ്പുറം മൂർക്കനാട് പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് എൽഡിഎഫ് പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.പി ചെള്ളി കിഴക്കേക്കരക്കെതിരെയാണ് കൊലവിളി മുദ്രാവാക്യം.
വാർഡിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി കെ.പി ചെള്ളിയും പ്രവർത്തിച്ചിരുന്നു. ഇതാണ് കൊലവിളി മുദ്രാവാക്യം വിളിക്കാനുളള കാരണം. കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം.