പാർട്ടി പ്രവർത്തകരുടെ ഫോൺ പോലും എടുക്കാത്ത മന്ത്രി; പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ വീണാ ജോർജിനെതിരെ വിമർശനം

ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ഏരിയ കമ്മറ്റി അംഗത്തിന് ചേരാത്ത നടപടിയാണെന്നന്നും സമ്മേളനത്തിൽ ആരോപണമുർന്നു.

Update: 2021-11-27 16:31 GMT
Editor : abs | By : Web Desk
Advertising

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ സി.പി.എം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ വിമർശനം. വികസന കാര്യങ്ങളിൽ ചലനമുണ്ടാക്കാൻ മന്ത്രിക്കാവുന്നില്ല. പാർട്ടിക്ക് വിധേയമല്ലാത്ത പ്രവർത്തികളാണ് മന്ത്രിയിൽ നിന്ന് ഉണ്ടാവുന്നതെന്നും. പാർട്ടി പ്രവർത്തകരുടെ പോലും ഫോൺ എടുക്കാൻ തയ്യാറാകുന്നില്ലെന്നുമുള്ള വിമർശനങ്ങളാണ്  സമ്മേളനത്തിലുണ്ടായത്.

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് ഫോൺ എടുക്കിന്നില്ലെന്ന വിമർശനം ഉന്നയിച്ചത്. അത്യാവശ്യ കാര്യങ്ങൾക്ക് വിളിച്ചാൽ പോലും മന്ത്രിയെ ബന്ധപ്പെടാൻ കഴിയാത്തത് പാർട്ടി പ്രവർത്തകർക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്നന്നെന്ന് പ്രതിനിധികൾ ആരോപിച്ചു. പല ബൂത്തുകളിലും പാർട്ടി വോട്ട് ചോരാൻ ഇത് കാരണമായെന്നും സമ്മേള്ളനത്തിൽ റിപ്പോർട്ട് ചെയ്തു. നിലവിൽ പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ് വീണാ ജോർജ്. 

യു. പ്രതിഭ എം.എൽ.എ ഉന്നയിച്ച ആരോപണം ശരി വയ്ക്കുന്നതാണ് മന്ത്രിയുടെ പ്രവർത്തികളെന്നും ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ഏരിയ കമ്മറ്റി അംഗത്തിന് ചേരാത്ത നടപടിയാണെന്നന്നും സമ്മേളനത്തിൽ ആരോപണമുർന്നു. ബിജെപി യിൽ നിന്നും സിപിഎമ്മിലെത്തിയ കെ.ജി അജയകുമാറിനെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News