വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ മുസ്‌ലിം ലീഗിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും വിമർശനം

'ലീഗിന്റെ നിയന്ത്രണത്തിലായിരുന്ന സമസ്ത ഇകെ വിഭാഗത്തിന്റെ മാറ്റം ലീഗിന്റെ അടിത്തറ ദുർബലമാക്കി'

Update: 2022-12-28 09:41 GMT

മലപ്പുറം: വെൽഫയർ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ മുസ്‍ലിം ലീഗിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും വിമർശനം. ലീഗിന്റെ നിയന്ത്രണത്തിലായിരുന്ന സമസ്ത ഇ.കെ വിഭാഗത്തിന്റെ മാറ്റം ലീഗിന്റെ അടിത്തറ ദുർബലമാക്കി. എൽഡിഎഫ് സർക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങളിലെ ലീഗിന്റെ തണുപ്പൻ സമീപനം മുന്നണിമാറ്റ ചർച്ച ലീഗിൽ ഉയരുന്നുവെന്ന സൂചനയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോട്ടിൽ പറയുന്നു.

പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച് പാർലമെന്റിലേക്കും പിന്നാലെ നിയമസഭയിലേക്കും മത്സരിച്ചത് മുസ്‍ലിം ലീഗിന് തിരിച്ചടിയായെന്നും റിപ്പോർട്ടിലുണ്ട്. ഇന്നലെ ആരംഭിച്ച സംസ്ഥാന സമ്മേളനം നാളെ നടക്കുന്ന ബഹുജന റാലിക്ക് പിന്നാലെ നടക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News