'ദിലീപും സംഘവും നടത്തുന്ന സൈബർ ആക്രമണവും കൊലവിളിയും ഞാൻ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നു'; അഡ്വ.ടി.ബി മിനി
ചിലയാളുകൾ ദിലീപ് റേപ്പ് ചെയ്താൽ കുഴപ്പമില്ല എന്ന് ഞാൻ പറഞ്ഞു എന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പുറത്തുവന്നതിന് പിന്നാലെ അതിജീവിതയുടെ അഭിഭാഷക ടി.ബി മിനിക്കെതിരെ സൈബര്‍ ആക്രമണം ശക്തമാവുകയാണ്. മിനി നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ അടര്‍ത്തിയെടുത്താണ് പ്രചരിപ്പിക്കുന്നതും വിമര്‍ശനമുന്നയിക്കുന്നതും. എന്നാൽ തനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബർ ആക്രമണവും കൊലവിളിയും ഞാൻ ശരിയായിരുന്നുവെന്ന് തെളിയിക്കുകയാണെന്ന് മിനി ഫേസ്ബുക്കിൽ കുറിച്ചു.
''എനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബർ ആക്രമണവും കൊലവിളിയും ഞാൻ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ്. തളരാൻ ഉദ്ദേശിക്കുന്നില്ല'' എന്നാണ് മിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
''പ്രിയ കൂട്ടുകാരെ
ചിലയാളുകൾ ദിലീപ് റേപ്പ് ചെയ്താൽ കുഴപ്പമില്ല എന്ന് ഞാൻ പറഞ്ഞു എന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്.
അതിൽ ഒരു സത്യവും ഇല്ല.
ഇയാൾ ചെയ്ത തെറ്റിൻ്റെ ആഴവും അപമാനവും പറഞ്ഞതിൻ്റെ തുടർച്ചയായി ആണ് ഞാൻ ഇത് explain ചെയ്തത് സെൻ്റൻസ് അടർത്തി എടുത്ത് ആർമാദിക്കുന്നവരോട് സഹതാപം മതി. 12 -ാം തിയ്യതിക്ക് ശേഷം നമ്മൾ വിശദീകരിക്കും.
rape തന്നെ ക്രൈം ആണ് ക്വട്ടേഷൻ കൊടുത്ത് ചെയ്യിക്കുമ്പോഴത് ഡബിൾ റേപ്പ് ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്. ഞാൻ തന്നെയാണ് ആ പെൺകുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് ഞാൻ അതിലപ്പുറം എൻ്റെ സഹോദരിയാണ് എന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അദ്ധ്വാനിക്കുന്ന എന്നെ അപകീർത്തി പ്പെടുത്തുക അവരുടെ ലക്ഷ്യം ആണ്. ഞാനതിൽ കുലുങ്ങില്ല. ക്രിമിനൽസിൻ്റെ യല്ല കേരള സമൂഹം'' അഭിഭാഷക മറ്റൊരു പോസ്റ്റിൽ കുറിച്ചു.