മതപഠന കേന്ദ്രത്തിലെ വിദ്യാർഥിയുടെ മരണം: 20 കാരന്‍ അറസ്റ്റില്‍

ബീമാ പള്ളി സ്വദേശി ഹാഷിം ഖാനാണ് അറസറ്റിലായത്. പോക്‌സോ വകുപ്പ് കൂടി ചുമത്തിയതിന് പിന്നാലെയാണ് അറസ്റ്റ്

Update: 2023-05-31 04:37 GMT

തിരുവനന്തപുരം: ബാലരാമപുരം മതപഠന കേന്ദ്രത്തിലെ വിദ്യാർഥിയുടെ മരണത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാ പള്ളി സ്വദേശി ഹാഷിം ഖാനാണ് അറസറ്റിലായത്. പോക്‌സോ വകുപ്പ് കൂടി ചുമത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്നലെ വൈകിട്ടാണ് പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് തന്നെ പ്രതിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.

ഇന്ന് ഉച്ചയോടുകൂടി പ്രതിയ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 13 നാണ് തിരുവനന്തപുരം 17 വയസുകാരിയായ അസ്മിയ മോളെ ബാലരാമപുരത്തെ മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ മതപഠന ശാലക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അസ്മിയ മോളുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

Advertising
Advertising

പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിശദമായ പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. തുടർന്നാണ് പൂന്തുറ സ്വദേശിയായ 20 കാരനിലേക്ക് പൊലീസ് എത്തിയത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News