കണ്ണൂരിൽ യുവാവിന്റെ ദുരൂഹ മരണം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

അടയ്ക്കാത്തോട് മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേനാട്ട് ജോബിനെയാണ് അറസ്റ്റ് ചെയ്തത്

Update: 2022-12-02 03:41 GMT
Editor : Lissy P | By : Web Desk

കണ്ണൂർ: കേളകത്തെ യുവാവിന്റെ ദുരൂഹമരണത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. അടയ്ക്കാത്തോട് മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേനാട്ട് ജോബിനെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

കഴിഞ്ഞ മാസം 27 നാണ് അടക്കാത്തോട് സ്വദേശി പുലിയിളക്കൽ സന്തോഷിനെ വീട്ടിൽ നിന്നും 2 കിലോമീറ്റർ അകലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് രണ്ട് ദിവസം മുമ്പ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോബിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ സന്തോഷിനെ മർദിച്ചിരുന്നു. മർദനത്തിൽ പരിക്കേറ്റ സന്തോഷ് പിറ്റേന്ന് ഡോക്ടറെ കാണിക്കാനായി വീട്ടിൽ നിന്നിറങ്ങിയതാണ്.

Advertising
Advertising

അടുത്ത ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സന്തോഷിന്റെ ഫോണിലേക്ക് ഒത്തുതീർപ്പിനെന്ന പേരിൽ പലതവണ ജോബിൻ വിളിച്ചിരുന്നു. സന്തോഷിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാൽ സന്തോഷും ജോബിനും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. സംഘർഷം ഉണ്ടായതിന് പിന്നിൽ രാഷ്ട്രീയമില്ല. മർദനമേറ്റത്തിന്റെ മനോവിഷമവും, വ്യക്തിപരമായ തർക്കം കൂടുതൽ സങ്കീർണമാകുമെന്ന ആശങ്കയുമാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോടതിയിൽ ഹാജരാക്കിയ ജോബിനെ കോടതി റിമാൻഡ് ചെയ്തു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News