കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കളെ കണ്ട് ഡൽഹി ലഫ്.ഗവർണർ; ബി.ജെ.പിക്കായി കരുനീക്കമെന്ന് ആരോപണം

സഭാ നേതാക്കളെ ഭീഷണിപ്പെടുത്തിയെന്ന് ആന്‍റോ ആന്‍റണി

Update: 2024-04-25 08:14 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കേരളം ബൂത്തിലേക്ക് നീങ്ങാനിരിക്കെ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ വി.കെ സക്സേന ക്രൈസ്തവ സഭാ അധ്യക്ഷന്‍മാരുമായി നടത്തുന്ന കൂടിക്കാഴ്ചകൾ വിവാദത്തില്‍. ബി.ജെ.പിക്കായുള്ള രാഷ്ട്രീയ നീക്കമാണെന്ന് യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കൾ ആരോപിച്ചു. ഇടപെടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ്കമ്മീഷന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കത്ത് നൽകി. പത്തനംതിട്ടയിലെ എല്‍.ഡി.എഫ്- യുഡിഎഫ് സ്ഥാനാർഥികളുംസന്ദര്‍ശനത്തിനെതിരെ രംഗത്തെത്തി.

അനില്‍ ആന്‍റണിക്ക് വേണ്ടി സഭാ നേതാക്കന്‍മാരെ ഗവര്‍ണര്‍മാര്‍ ഭീഷണപ്പെടുത്തുന്നതായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി കുറ്റപ്പെടുത്തിയതോടെയാണ് ഡല്‍ഹി ലെഫ്.ഗവര്‍ണറുടെ കേരള സന്ദര്‍ശനത്തിലെ ദുരൂഹത കൂടുതല്‍ ചര്‍ച്ചയായത്.സഭകളെ ഭയപ്പെടുത്തി കൂടെ നിര്‍ത്താനാണ് സക്സേനയുടെ നീക്കമെന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്‍റെ വിമര്‍ശനം

സിറോ മലബാര്‍ സഭാ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍,മുന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ക്രിസ്തീയ ആത്മീയ കൂട്ടായ്മ നടത്തിപ്പുകാരന്‍ ബ്രദര്‍ തങ്കു, ബിലേവേഴ്സ് ചര്‍ച്ച് അധികൃതര്‍ എന്നിവരുമായാണ് വി.കെ സക്സേന ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമന സന്ദര്‍ശിക്കാനും പദ്ധതി ഉണ്ടായിരുന്നെങ്കിലും കാതോലിക്ക ബാവ സ്ഥലത്ത് ഇല്ലാത്തതിനാല്‍ നടന്നില്ല. ലെഫ്.ഗവര്‍ണര്‍ സക്സേന ഇന്ന് തിരുവനന്തപുരത്ത് ഉണ്ട്. ലത്തീന്‍ രൂപതയുമായി കൂടിക്കാഴ്ച നടത്തുകയാണ് ലക്ഷ്യം.  തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചര്‍ച്ചകള്‍ വേണ്ടതില്ലെന്ന നിലപാടിലാണ് സഭാ നേതൃത്വം. എന്നാല്‍ ബി.ജെ.പിക്കായി വേണ്ടി സഭകളുടെ പിന്തുണ തേടുകയാണ് ഡല്‍ഹി ലെഫ്. ഗവര്‍ണറെന്ന ആരോപണം തള്ളുകയാണ് ബി.ജെ.പി.

Full View

പി .

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News