സൂരജ് ലാമയുടെ തിരോധാനം; സർക്കാറിന് വീഴ്ച സംഭവിച്ചുവെന്ന് ഹൈക്കോടതി
'പീപ്പിൾ ഫ്രണ്ട്ലി' എന്ന് പറയുന്ന സംസ്ഥാനത്താണ് ഇത് നടന്നത്
Update: 2025-12-16 12:23 GMT
കൊച്ചി: സൂരജ് ലാമയുടെ തിരോധാനത്തിൽ സർക്കാരിനും സംവിധാനത്തിനും വീഴ്ച സംഭവിച്ചെന്ന് ആവർത്തിച്ച് ഹൈക്കോടതി. ഇവിടെയുള്ള സംവിധാനമാണ് സൂരജ ലാമയെ മരിക്കാൻ അനുവദിച്ചത്. 'പീപ്പിൾ ഫ്രണ്ട്ലി' എന്ന് പറയുന്ന സംസ്ഥാനത്താണ് ഇത് നടന്നതെന്നും കോടതി.
സൂരജ് ലാമയുടെ തിരോധാനത്തിൽ ഹൈക്കോടതി നിരവധി ചോദ്യങ്ങളും ഉന്നയിച്ചു. വിഐപി ആയിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാവുമോ ? നാടുകടത്തിയത് പ്രോട്ടോകോൾ പ്രകാരമാണോ ? ഇമിഗ്രേഷൻ നടപടികൾ പാലിച്ചോ എന്നും കോടതി ചോദിച്ചു. സിയാൽ അധികൃതരും അനാസ്ഥ കാണിച്ചു. കാണാനില്ല എന്ന എന്ന പരാതി കിട്ടിയതിൽ എന്ത് നടപടി സ്വീകരിച്ചു ? എന്തിനാണ് അദ്ദേഹത്തെ ഡിപോർട്ട് ചെയ്തത് ? കൊല്ലാൻ വേണ്ടിയാണോ കൊണ്ടുവന്നതെന്നും കോടതി ചോദിച്ചു.