സൂര്യനെല്ലി കേസില്‍ പ്രതി ധര്‍മ്മരാജന് ജാമ്യം

ജസ്റ്റിസ് എസ്‌.കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്

Update: 2021-08-09 07:38 GMT

സൂര്യനെല്ലി കേസിലെ പ്രതി എസ്. ധർമ്മരാജന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ്‌.കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്. ധർമരാജന് ജാമ്യം അനുവദിക്കരുതെന്ന നിലപാട് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കൂട്ട ബലാത്സംഗ കേസിൽ ജീവപര്യന്തം കഠിനതടവ് ശിക്ഷ ലഭിച്ച കുറ്റവാളിയാണ് ധർമരാജൻ. ജാമ്യമോ  പരോളോ അനുവദിച്ചാൽ ധർമരാജൻ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്.

2005ൽ ജാമ്യത്തിലിറങ്ങിയ ധർമരാജൻ ഏഴ് വർഷത്തോളം ഒളിവിൽ പോയിരുന്നു. പിന്നീട്, 2013 ഫെബ്രുവരിയിൽ കർണാടകയിൽ നിന്നാണ് ധർമരാജൻ അറസ്റ്റിലായത്. ധർമരാജനെ പാർപ്പിച്ചിരിക്കുന്ന പൂജപ്പുര ജയിലിൽ നിലവിൽ കോവിഡ് വ്യാപന സാഹചര്യമില്ലെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. 1996ലായിരുന്നു കേരളത്തെ ഇളക്കിമറിച്ച സൂര്യനെല്ലിക്കേസിന് ആസ്പദമായ പീഡനം നടന്നത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News