കോഴിക്കോട് ഡാൻ സാഫ് സംഘത്തിന്റെ ലഹരി വേട്ട; 30 ഗ്രാം എംഡിഎംഎയുമായി മോഷണക്കേസ് പ്രതി പിടിയിൽ
ടൗൺ പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് ട്രെയിൻ മാർഗം കോഴിക്കോട് എത്തിച്ച എംഡിഎംഎ റെയിൽവേ സ്റ്റേഷനടത്തുവെച്ചാണ് പിടികൂടിയത്.
Update: 2025-08-13 07:16 GMT
Representative image
കോഴിക്കോട്: നഗരത്തിൽ ഡാൻ സാഫ് സംഘത്തിന്റെ ലഹരി വേട്ട. 30 ഗ്രാം എംഡിഎംഎയുമായി മോഷണക്കേസ് പ്രതി പിടിയിൽ.
മാവൂർ തെങ്ങിലക്കടവ് സ്വദേശി അമീർ ശർവാനാണ് പിടിയിലായത്. ടൗൺ പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് ട്രെയിൻ മാർഗം കോഴിക്കോട് എത്തിച്ച എംഡിഎംഎ റെയിൽവേ സ്റ്റേഷനടത്തുവെച്ചാണ് പിടികൂടിയത്.
ഇയാളെ ഉപയോഗിച്ച് ലഹരി മാഫിയ വൻ അളവിൽ മാവൂർ കേന്ദ്രീകരിച്ചു ലഹരി വില്പന നടത്തുന്നതാണ് രീതി