'ജീവിതം സിനിമയാക്കണമെന്ന് ആഗ്രഹം, താത്പര്യമുള്ളവർ ബന്ധപ്പെടണം; പ്രഖ്യാപനവുമായി ഇ ബുൾജെറ്റ് സഹോദരങ്ങൾ

ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ഇക്കാര്യം അറിയിച്ചത്

Update: 2021-09-21 15:53 GMT
Editor : abs | By : abs

കണ്ണൂർ: തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും വ്‌ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ഇക്കാര്യം അറിയിച്ചത്.

'ഞങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒരു ആഗ്രഹമുണ്ടേ. താൽപ്പര്യമുള്ളവർ താഴെ പറയുന്ന ഇ മെയിൽ ഐഡിയിൽ (ebulljet@gmail.com) ബന്ധപ്പെടുക.' - എന്നാണ് ഇൻസ്റ്റഗ്രാം കുറിപ്പ്. 

ടെമ്പോ ട്രാവലറിൽ നിയമവിരുദ്ധ രൂപമാറ്റം വരുത്തിയതിന്റെ പേരിൽ സഹോദരന്മാരായ ലിബിന്റെയും എബിന്റെയും 'നെപ്പോളിയൻ' എന്ന വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്തിരുന്നു.

Advertising
Advertising

ഇവരുടെ അറസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെയും കേസെടുത്തിരുന്നു. കണ്ണൂർ സൈബർ പൊലീസാണ് കേസെടുത്തത്. പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനങ്ങൾ സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

ആഗസ്ത് ഒമ്പതാം തീയതിയാണ് വ്ളോഗർ സഹോദരൻമാർ കണ്ണൂർ ആർ.ടി. ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നൽകണമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇവർ ഇതിന് തയാറായില്ല.

ഓാഫീസിൽ എത്തി പ്രശ്നമുണ്ടാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തത് ഉൾപ്പെടെ ഒമ്പത് വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കസെടുക്കുകയായിരുന്നു. ഇതിനുപിന്നാലെ ആംബുലൻസിന്റെ സൈറൺ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News