കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു

വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടിരുന്ന ബസുകൾക്കാണ് തീപിടിച്ചത്.

Update: 2026-02-06 11:07 GMT

മലപ്പുറം; കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ ഭദ്രയുടെ ബസുകൾ ആണ് കത്തിയത്. മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്.

വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടിരുന്ന ബസുകൾക്കാണ് തീപിടിച്ചത്. നിലവിൽ സർവീസ് നടത്താത്ത ബസുകളാണിവയെന്നാണ് വിവരം. അടുത്തടുത്തായി നിർത്തിയിട്ടിരിക്കുകയായിരുന്നു ബസുകൾ. വിമാനത്താവള സ്റ്റാഫുകൾക്കായി സർവീസ് നടത്തിയിരുന്ന ബസുകളാണിവ.

കരിപ്പൂർ വിമാനത്താവളത്തിലെ ഫയർ എഞ്ചിനും കോഴിക്കോട്ട് നിന്നുള്ള അഗ്നിശമനാ യൂണിറ്റുമെത്തിയാണ് തീയണച്ചത്. തീ പൂർണാമായും നിയന്ത്രണവിധേയമാക്കിയതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തിൽ ആളപായമില്ല. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News