സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; മുസ് ലിം ലീ​ഗ് നേതാവ് കെ.പി.എ മജീദ് പരാതി നൽകി

സമൂഹത്തിൽ ആശയക്കുഴപ്പവും തെറ്റിദ്ധാരണയുമുണ്ടാക്കുന്ന രീതിയിൽ വ്യാജ പ്രചാരണങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം

Update: 2026-03-24 16:00 GMT

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയതിൽ പരാതി നൽകി കെ.പി.എ മജീദ് എംഎൽഎ. സമൂഹത്തിൽ ആശയക്കുഴപ്പവും തെറ്റിദ്ധാരണയുമുണ്ടാക്കുന്ന രീതിയിൽ വ്യാജ പ്രചാരണങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

തന്റെ ഫോട്ടോ വെച്ച് എഐ ടൂളുകൾ ഉപയോഗിച്ച് പോസ്റ്റുകൾ നിർമിക്കുന്നവർക്കെതിരെ നടപടി വേണം. വ്യാജപ്രചാരണം നടത്തുന്ന ഐഡികൾ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കണം. വ്യാജപ്രചാരണങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സ്‌റ്റേറ്റ് ഇലക്ടറൽ ഓഫീസർ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എന്നിവർക്കാണ് പരാതി നൽകിയത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News