എ.കെ ശശീന്ദ്രൻ്റെ ചിഹ്നമായിരുന്ന 'ക്ലോക്ക്' അപരനായ പി.കെ ശശീന്ദ്രന്; രസീത് തട്ടിയെടുത്തോടി അജ്ഞാതൻ

തൻ്റെ മേശപ്പുറത്ത് നിന്നും ഒരാൾ രസീത് കൈക്കലാക്കി ഓടി പോയെന്നാണ് ഉപവരണാധികാരി

Update: 2026-03-24 14:59 GMT

കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൻ്റെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയിൽ നാടകീയ രംഗങ്ങൾ. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥി പി.കെ ശശീന്ദ്രൻ്റെ പത്രിക സ്വീകരിച്ച ശേഷം നൽകുന്ന റസിപ്റ്റ് ഒരാൾ തട്ടിയെടുത്തെന്ന് ആക്ഷേപമുയർന്നു.എൽഡിഎഫ് സ്ഥാനാർഥി എ.കെ ശശീന്ദ്രൻ്റെ പേരിനോട് സാമ്യമുള്ള പി.കെ ശശീന്ദ്രനെ അജിത് പവാർ വിഭാ​ഗം നിർത്തുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മന്ത്രി എ.കെ ശശീന്ദ്രൻ എൻസിപി ചിഹ്നമായ ക്ലോക്ക് അടയാളത്തിലാണ് മത്സരിച്ചിരുന്നത്. പിളർപ്പിനെ തുടർന്ന് അജിത്‌പവാർ പക്ഷത്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലോക്ക് ചിഹ്നം അനുവദിച്ചത്. എ കെ ശശീന്ദ്രൻ്റെ പേരിന് സാമ്യമുള്ള പി.കെ ശശീന്ദ്രൻ എന്നയാൾ എൻസിപി അജിത് പവാർ പക്ഷത്ത് നിന്നും പത്രിക നൽകുകയും ചെയ്തു. എന്നാൽ, സൂക്ഷ്മ പരിശോധനയ്ക്കിടെ എ.കെ ശശീന്ദ്രൻ പക്ഷം പി.കെ ശശീന്ദ്രൻ്റെ പത്രികയിൽ ക്രമക്കേടുകൾ ആരോപിച്ചതിനാൽ ഉപവരണാധികാരി പി.കെ ശശീന്ദ്രനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടു.

എന്നാൽ, പത്രിക സ്വീകരിച്ച ശേഷം നൽകിയ രസീത് സ്ഥാനാർഥിക്ക് കൈമാറാതെ മറ്റൊരാൾക്ക് നൽകിയെന്നും അയാൾ അതുകൊണ്ട് ഓടി എന്നുമാണ് ആരോപണം. എന്നാൽ, തൻ്റെ മേശപ്പുറത്ത് നിന്നും ഒരാൾ രസീത് കൈക്കലാക്കി ഓടി പോയെന്നാണ് ഉപവരണാധികാരി നൽകുന്ന വിശദീകരണം. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുമുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News